coast-guard-national-flag-03
കൊച്ചിയില്‍ ദേശീയപതാകയോട് അനാദരം. വഴിഅരികില്‍ ഉപേക്ഷിച്ച മാലിന്യ കൂമ്പാരത്തില്‍ നിന്നു ദേശീയപതാകയും കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും കണ്ടെത്തി. ഹില്‍പാലസ് പൊലീസ് കേസെടുത്തു. ഇരുമ്പനം കടത്തുകടവിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഇന്നലെ അര്‍ധരാത്രിയോടെയാണ് മാലിന്യം തള്ളിയത്. നാട്ടുകാരാണ് മാലിന്യ കൂമ്പാരത്തില്‍ ദേശീയപതാക കണ്ടത്. വിവരം പൊലീസിനെ അറിയിച്ചു. ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി പതാക പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോസ്റ്റ്ഗാര്‍ഡിന്റെതാണ് മാലിന്യമെന്നാണ് പ്രാഥമിക നിഗമനം. ദേശീയപതാകയെ അപമാനിച്ചതിന് ഹില്‍പാലസ് പൊലീസ് കേസെടുത്തു. വിഡിയോ റിപ്പോർട്ട് കാണാം.