paremekkav-padmanabhan

TAGS

കൊമ്പൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. അസുഖം ബാധിച്ച് ചികിൽസയിലായിരുന്നു. തൃശൂർ പൂരത്തിൽ ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ആനയാണ് പത്മനാഭൻ. കഴിഞ്ഞ പൂരത്തിനും പത്മനാഭൻ പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്നു. 2005ലാണ് പാറമേക്കാവ് ദേവസ്വം പത്മനാഭനെ വാങ്ങിയത്. ശാന്തനായ കൊമ്പൻ ദേശക്കാരുടെ പ്രിയപ്പെട്ടവനായിരുന്നു. പത്മനാഭന്റെ പൊതുദർശനം തൃശൂർ പാടൂക്കാട് ആനപ്പറമ്പിൽ നടക്കും. സംസ്കാരം നാളെ കോടനാട് വനത്തില്‍.