elephant

TAGS

കടുത്ത ചൂടും ജോലി ഭാരവും താങ്ങാനാകാതെ ഇടഞ്ഞ ആന പാപ്പാനെ കുത്തിയ ശേഷം രണ്ടായി വലിച്ചുകീറി. റബർ തോട്ടത്തിൽ തടിപിടിപ്പിക്കാൻ കൊണ്ടുവന്ന ആനയാണ് അക്രമകാരിയായത്. വടക്കൻ തായ്‌ലൻഡിലെ ഫാങ്നാ പ്രവിശ്യയിലാണ് ദാരുണമായ സംഭവം. പോംപാം എന്ന കൊമ്പനാനയാണ് 32 കാരനായ സുപാചായ് വോങ്ഫേഡ് എന്ന പാപ്പാനെ കൊന്നത്. നിരവധി തവണ കൊമ്പുകൊണ്ട് പാപ്പാനെ കുത്തിയ ശേഷം രണ്ടായി വലിച്ചുകീറുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

 

രാവിലെയാണ് തടിയെടുക്കാനായി ആനയെ റബർത്തോട്ടത്തിലെത്തിച്ചത്. ഉച്ചയോടെ ചൂട് അധികരിച്ചു. ഇതോടെയാണ് 20 വയസ്സു പ്രായമുള്ള ആനയിടഞ്ഞത്. സംഭത്തെക്കുറിച്ചറിഞ്ഞ് അധികൃതരെത്തുമ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന പാപ്പാൻ വോങ്ഫേഡിനെയാണ് കണ്ടത്. ആന സമീപത്തു നിന്ന് മാറാത്തതിനാൽ മൃതദേഹത്തിനരികിലേക്ക് പോകാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. മയക്കുവെടിവച്ച് ആനയെ അവിടെ നിന്ന് നീക്കിയ ശേഷമാണ് പാപ്പാന്റെ മൃതദേഹം അവിടെ നിന്നും മാറ്റിയത്. അമിത ജോലിയും കൊടും ചൂടും സമ്മർദവുമാണ് ആന ഇടയാൻ കാരണമെന്നാണ് പൊലീസ് വിശദീകരണം.