utharakhandCar-01
ഉത്തരാഖണ്ഡിൽ കാർ പുഴയിൽവീണ് ഒൻപതുപേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. അഞ്ചുപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നൈനിറ്റാൾ ജില്ലയിലെ രാമനഗരിലുള്ള ധേല നദിയിൽ പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കനത്തമഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുക്കിൽപ്പെട്ടതായാണ് വിവരം. പുലർച്ചെ രണ്ടുമണി മുതൽ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രക്ഷാപ്രവർത്തനത്തിന് അദ്യം സ്ഥലത്തെത്തിയവർ ട്രാക്ടറുകൾ ഉൾപ്പെടെ ഉപയോഗിച്ച് കാർ കരയിലേക്ക് വലിച്ച് കയറ്റാൻ ശ്രമിച്ചു. വലിയ കല്ലുകൾ ഉൾപ്പെടെ വീണതിനാൽ കാർ ഇതുവരെയും വലിച്ച് കരയിലേക്ക് കയറ്റാനായിട്ടില്ല. അപകടത്തിൽപ്പെട്ടവർ പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം.