rajastan-emegency-situation

ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന് എൻഐഎ. പ്രതികൾക്ക് ചില ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. 

 

അതേസമയം  കൊലയാളികളായ  റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവർക്കൊപ്പം ഒരു സംഘം ആളുകൾ ഗൂഢാലോചനയിൽ ഉൾപ്പെടെ  പങ്കെടുത്തതായി സംശയിക്കുന്നുവെന്നും എൻ.ഐ.എ വൃത്തങ്ങൾ സൂചിപ്പിച്ചു.  കേസന്വേഷണത്തിന് നേതൃത്വം കൊടുക്കാൻ  ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ജയ്പൂരിലെ തിരിച്ചു.