കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരിന് സമീപം അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്നും ബംഗളൂരുവിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വെളുപ്പിന് നാലരയോടെ നഞ്ചൻകോടിന് സമീപമാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടി ബസ് മറിയുകയായിരുന്നു. 10 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മൈസൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാരായി ഉണ്ടായിരുന്നു. ബസ് നഞ്ചൻകോട് റൂറൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.