നിയമസഭയിൽ നടന്നത് മോദി മാതൃകയില്‍ പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആസൂത്രിത നീക്കങ്ങളാണ് സഭയിലുണ്ടായത്. കോടിയേരി പൊലീസിനെ വിരട്ടുന്നു. മന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫ് അക്രമത്തിലുണ്ടായിട്ടും പ്രതി ചേർത്തില്ല. രാഹുൽ ഗാന്ധിയെ തുരത്തണമെന്ന ബിജെപി ക്വട്ടേഷൻ എല്‍ഡിഎഫ് ഏറ്റെടുത്തിരിക്കുകയാണ്. എല്ലാറ്റിനും സിപിഎം പിന്തുടരുന്നത് മോദി മാതൃകയാണെന്ന് സതീശന്‍ ആരോപിച്ചു. സംഘപരിവാറിനെ അനുകരിക്കാനുള്ള ഒരു ശ്രമവും യു.ഡി.എഫ് അനുവദിക്കില്ല. ഗാന്ധി ഘാതകരെക്കാളും ഗാന്ധി വിരോധമാണ് ഇപ്പോള്‍ സിപിഎമ്മിനെന്നും സതീശൻ ആരോപിച്ചു. സഭയ്ക്ക് പുറത്തെ യുഡിഎഫ് പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.