riyas
പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അധികാരം കൈവിട്ട് കിളിപോയവര്‍ കലാപം സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ മാലയിട്ട് സ്വീകരിച്ചവരാണ് സമാധാനത്തെകുറിച്ച് പറയുന്നത്. പ്രതിപക്ഷനേതാവിന് സ്വയംകിളി പോയതു കൊണ്ടാണ് മറ്റുള്ളവരുടെയൊക്കെ കിളിപോയതായി തോന്നുന്നത്. എസ്.എഫ്.ഐ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എസ്.എഫ്.ഐയെ ഇല്ലാതാക്കിക്കളയാന്‍ ശ്രമിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്നും മുഹമ്മദ് റിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു.