പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്‍റെ സ്റ്റാഫിന്‍റെ എണ്ണം കൂട്ടി. മുന്‍ മന്ത്രി സജി ചെറിയാന്‍റെ സ്റ്റാഫിലെ 5 പേരെ റിയാസിന്‍റെ ഓഫിസില്‍ നിയമിച്ചു. ആകെ സ്റ്റാഫിന്‍റെ എണ്ണം 29 ആയി. മന്ത്രിമാര്‍ക്ക് 25 സ്റ്റാഫ് പാടുള്ളൂവെന്നാണ് എല്‍ഡിഎഫ് നയം. സ്റ്റാഫിന് പെന്‍ഷന്‍ ഉറപ്പാക്കാനാണ് നടപടിയെന്നാണ് ആക്ഷേപം.