TAGS

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഒാഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്ഐക്കാര്‍ പോയ ശേഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗോഡ്സെ ചെയ്തത് തന്നെയാണ് കോണ്‍ഗ്രസ് ചെയ്തത്, ഇവര്‍ ഗാന്ധി ശിഷ്യരാണോ? ആരുടെ കുബുദ്ധിയാണ് ചിത്രം തകര്‍ത്തതിന് പിന്നിലെന്ന് പിണറായി വിജയന്‍ ചോദിച്ചു. കേന്ദ്ര ഏജൻസികളോട് എന്നും സിപിഎമ്മിന് ഒരേ നിലപാടാണ്. വാളയാറിന് അപ്പുറം ഇപ്പുറവും രണ്ടു നിലപാടുള്ളത് കോൺഗ്രസിനാണ്. രാഹുലിന് ഇഡി ചോദ്യം ചെയ്തപ്പോൾ സിപിഎം അപലപിക്കുകയാണ് ചെയ്തത്, കയ്യടിക്കുകയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.