തിരുവനന്തപുരത്ത് കെഎസ്യു നേതാവിന്റെ വീടാക്രമിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. കുപ്പിയേറില്‍ ജനല്‍ ചില്ല് തകര്‍ന്നു. അതിനിടെ, സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെയുള്ള അക്രമം തുടരുകയാണ്. കോഴിക്കോട് കുറ്റ്യാടി അമ്പലത്തുകുളങ്ങര മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെ ഇന്നലെ രാത്രി ബോംബേറുണ്ടായി. ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.