TAGS

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാൻ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ കസ്റ്റഡിയിൽ എടുക്കവെ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം. അതിനിടെ, തളാപ്പില്‍  മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.

തളിപ്പറമ്പില്‍ കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രതിഷേധം. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച 30പേര്‍ അറസ്റ്റില്‍. അറസ്റ്റിലായത് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകരാണ്. മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് മടങ്ങുംവരെ ഇവരെ തടങ്കലില്‍ വയ്ക്കും.