പ്രതിപക്ഷ പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫ് തീരുമാനം. 21 മുതല്‍ ജില്ലകളില്‍ റാലികളും യോഗങ്ങളും നടത്തും. മുഖ്യമന്ത്രി പങ്കെടുക്കില്ല, മുന്നണി നേതാക്കള്‍ പങ്കെടുക്കും. വിമാനത്തിലുണ്ടായ പ്രശ്നങ്ങള്‍ ഇ.പി ജയരാജന്‍ എൽഡിഎഫ് യോഗത്തില്‍ വിശദീകരിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും സി.പി.എം പ്രതിരോധത്തിനുമിടെയാണ് എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് നടന്നത്.