കെ.കെ.രമയെ കുറിച്ച് എം.എം.മണിയുടെ വിവാദ പരാമര്‍ശം പറയാന്‍ പാടില്ലാത്തതെന്ന് സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ഇ.കെ.വിജയന്‍. വിവാദ പരാമര്‍ശം ഉണ്ടായതും തുടര്‍ന്ന് സഭ ബഹളത്തിലേക്ക് നീങ്ങുന്നതും ഇ.കെ.വിജയന്‍ സഭ നിയന്ത്രിക്കുമ്പോഴാണ്. സ്്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയോടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. പ്രസംഗിക്കുന്നവരാണ് ഒൗചിത്യം തീരുമാനിക്കേണ്ടതെന്നും പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് പിന്നീട് റൂളിങ് നടത്തേണ്ടത് സ്്പീക്കറാണെന്നും ഇ.കെ.വിജയന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
കെ.കെ.രമയെ കുറിച്ച് എം.എം.മണി വിവാദ പരാമര്‍ശം നടത്തിയപ്പോൾ സ്്പീക്കറുടെ ചെയറിലുണ്ടായിരുന്നത്. ഇ.കെ വിജയന്‍ എം.എല്‍ .എ ആയിരുന്നു. ശരിക്കുപറയാന്‍പാടില്ലാത്തതാണ് എന്ന് എം.എം.മണിയുടെ പരാമര്‍ശത്തെ കുറിച്ച് ഇ.കെവിജയന്‍ പറയുന്നുണ്ട്. ബഹളം നടക്കുന്നതിനിടെ അടുത്തു നില്‍ക്കുന്ന സ്്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയോടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. സ്്പീക്കര്‍വരുമോ എന്നും ചോദിക്കുന്നുണ്ട്.
മണി പറഞ്ഞതില്‍ പിശകുണ്ടോ എന്ന് പരിശോധിക്കാനാണ് പറഞ്ഞതെന്ന് ഇ.കെ.വിജയന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രസംഗിക്കുന്നവരാണ് ഒൗചിത്യം തീരുമാനിക്കേണ്ടത്, നാട്ടുഭാഷകളും ഘടകമാകാം. സ്്പീക്കര്‍ വരുമോ എന്ന് സെക്രട്ടറിയോട് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.