റോഡിൽ നടന്ന അടിപിടിക്കിടെ ഒരാൾ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് നവ് ജ്യോത് സിങ് സിദ്ദു പട്യാല കോടതിയിൽ കീഴടങ്ങി. കേസിൽ സുപ്രീം കോടതി ഇന്നലെ സിദുവിന് ഒരു വർഷം കഠിനതടവ് വിധിച്ചിരുന്നു. കീഴടങ്ങാൻ സമയം ആവശ്യപ്പെട്ട് നൽകിയ അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും.
കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കും www.manoramanews.com