Manchester: India's batter Ravindra Jadeja celebrates his century during the fifth day of the fourth Test match between India and England, at the Old Trafford cricket ground, in Manchester, England, Sunday, July 27, 2025. (PTI Photo/R Senthilkumar)(PTI07_27_2025_000481A)

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ജയത്തിന് തുല്യമായ സമനില പൊരുതി നേടിയ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്ക്കെതിരെ രൂക്ഷമായ പരിഹാസവും വിമര്‍ശനവുമെറിഞ്ഞ് മുന്‍ താരം നവ്ജ്യോത് സിങ് സിദ്ദു.ജഡേജ ഒരിക്കലും മാച്ച് വിന്നറൊന്നുമല്ലെന്നും അത്തരത്തില്‍ ടീമിന് ആശ്രയിക്കാന്‍ പാകത്തിന് താരം വളര്‍ന്നിട്ടില്ലെന്നുമാണ് സിദ്ദുവിന്‍റെ കുറ്റപ്പെടുത്തല്‍.കപില്‍ദേവിനെ പോലെ ഒരു മാച്ച് വിന്നാറായി മാറാന്‍ ഇനി  ജഡേജയ്ക്ക് കഴിയില്ലെന്നും സിദ്ദു തന്‍റെ യൂട്യൂബ് ചാനലില്‍ അഭിപ്രായപ്പെട്ടു. 

Image: PTI

താന്‍ ജഡേജയെ മുന്‍പ് കുറേ പുകഴ്ത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ അതല്ല സ്ഥിതിയെന്നും അദ്ദേഹം വിശദീകരിക്കുന്നു.'കപില്‍ദേവ് ഒരു ബോളിങ് ഓള്‍റൗണ്ടറായിരുന്നു.ഇന്ത്യയ്ക്ക് വേണ്ടി വിദേശത്ത് എണ്ണം പറഞ്ഞ ടെസ്റ്റുകള്‍ ജയിച്ചിട്ടുമുണ്ട്. ജഡേജയാവട്ടെ ചടുലമായും നിയന്ത്രിതമായുമാണ് ബോള്‍ ചെയ്യുന്നത്. പക്ഷേ ടെസ്റ്റ് മല്‍സരം ജയിപ്പിക്കാന്‍ പാകത്തിന് ജഡേജ വളര്‍ന്നിട്ടില്ല.ആദ്യടെസ്റ്റ് മുതല്‍ അത് വ്യക്തമാണെന്നും സിദ്ദു പറയുന്നു. 

ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇതാദ്യമായല്ല ജഡേജയുടെ ബാറ്റിങിന് നേരെ വിമര്‍ശനം ഉയരുന്നത്. ലോര്‍ഡ്സിലെ മൂന്നാം ടെസ്റ്റില്‍ വെറും 22 റണ്‍സിനാണ് ഇന്ത്യ തോറ്റത്.ജഡേജ വിചാരിച്ചിരുന്നുവെങ്കില്‍ ജയിക്കാമായിരുന്ന കളിയാണിതെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.അതേസമയം, പര്യടനത്തില്‍ മികച്ച വ്യക്തിഗത പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. 113.50 ശരാശരിയില്‍ 454 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. 

Manchester: India's batters Ravindra Jadeja and Washington Sundar run between the wickets during the fifth day of the fourth Test match between India and England, at the Old Trafford cricket ground, in Manchester, England, Sunday, July 27, 2025. (PTI Photo/R Senthilkumar)(PTI07_27_2025_000452B)

മാഞ്ചസ്റ്ററിലെ സെഞ്ചറിക്ക് പുറമെ നാല് അര്‍ധ സെഞ്ചറികളും താരം നേടി.പര്യടനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയവരില്‍ നാലാമതുമാണ് താരം.722 റണ്‍സുമായി ശുഭ്മന്‍ ഗില്‍ ആണ് ഒന്നാമത്.കെ.എല്‍.രാഹുല്‍ (511), ഋഷഭ് പന്ത് (479) എന്നിവരാണ് തൊട്ടടുത്തസ്ഥാനങ്ങളില്‍.പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ഓവലില്‍ വ്യാഴാഴ്ച ആരംഭിക്കും.

ENGLISH SUMMARY:

Navjot Singh Sidhu fiercely criticizes Ravindra Jadeja, stating he's no match-winner. Discover why Sidhu compares Jadeja to Kapil Dev and details of Jadeja's England tour performance