TAGS

തന്നെ പുറത്താക്കിയെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം തമാശയെന്ന് കെ.വി.തോമസ്. തന്നെ പുറത്താക്കേണ്ടത് എഐസിസിയാണ്.  എ.ഐ.സി.സി അറിയിപ്പ് വന്നിട്ടില്ല. പ്രാഥമിക അംഗത്വത്തില്‍ നിന്ന് മാറ്റാനായേക്കും.

 

എന്നാല്‍ തന്നെ കോണ്‍ഗ്രസ് സംസ്കാരത്തില്‍ നിന്നോ വികാരത്തില്‍ നിന്നോ മാറ്റാനാകില്ല. എല്‍.ഡി.എഫിനൊപ്പം ചേരില്ലെന്ന നിലപാടില്‍  മാറ്റമില്ലെന്നും കെ.വി.തോമസ് കൊച്ചിയില്‍ പറഞ്ഞു.