Patiala: Security personnel attempt to maintain law and order after a clash broke out between followers of Shiv Sena and pro-Khalistani Sikh organisations, near Kali Mata Mandir in Patiala, Friday, April 29, 2022. (PTI Photo)(PTI04_29_2022_000072A)

TAGS

പഞ്ചാബില്‍ ശിവസേന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഖാലിസ്ഥാന്‍ സംഘടനകള്‍ക്കെതിരെ ശിവസേന മാര്‍ച്ച് നടത്തുന്നതിനിടെയാണ് ചില സിഖ് സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്. വാള്‍ കൊണ്ട് ഒരാള്‍ക്ക് പരുക്കേറ്റു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി.

 

അനുമതി ഇല്ലാതെയാണ് ശിവസേന മാര്‍ച്ച് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കി.