സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത് അവര്‍ക്കിഷ്ടമുള്ള ടെക്നിക്കല്‍ എക്സ്പേര്‍ട്ടുകളെ മാത്രമെന്ന് എം.കെ. മുനീര്‍ എംഎല്‍എ. ആദ്യം ചര്‍ച്ചക്ക് വിളിക്കേണ്ടത് ഇരകളെയാണ്. കല്ലിടല്‍ ഇങ്ങനെയാണെങ്കില്‍ എല്ലാവരും ബൃന്ദകാരാട്ടാകും.  ഞങ്ങള്‍ ഗാന്ധിയന്‍മാരാണ്. ഞങ്ങളുടെ രണ്ട് കവിളും കഴിഞ്ഞാല്‍ ബാക്കിയുള്ളത് അവരുടെ കവിളും ഞങ്ങളുടെ കൈയുമാണെന്ന് ബൂട്ടിട്ടു ചവിട്ടുന്ന പൊലീസ് ഒാര്‍ക്കണമെന്നും മുനീര്‍ കോഴിക്കോട് പറഞ്ഞു. വിഡിയോ കാണാം.