TAGS

ഡല്‍ഹിയിലെ ഇടിച്ചുനിര്‍ത്തല്‍ രാഷ്ട്രീയത്തിന് താല്‍ക്കാലിക വിലക്ക്. ജഹാംഗീര്‍ പൂരിയിലെ പൊളിച്ചുനീക്കല്‍ ‌സുപ്രീംകോടതി തടഞ്ഞു. തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ നിര്‍ദേശം നല്‍കി. ജഹാംഗീര്‍പുരിയില്‍ അനധികൃത നിര്‍മാണങ്ങള്‍ ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊളിച്ചു നീക്കുന്നതിനിടെയാണ് കോടതിയില്‍ നിന്ന് നിര്‍ദേശം വന്നത്. കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ മേഖലകളിലാണ് നടപടി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്.