ഡൽഹി മുണ്ട്കയിൽ നാലുനിലക്കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ വെന്തുമരിച്ചവരുടെ എണ്ണം 27ആയി. 12 പേർക്ക് പരുക്കേറ്റു. മരിച്ചവരെ തിരിച്ചറിയാൻ ഫൊറൻസിക് പരിശോധന നടത്തും. തീപിടുത്തമുണ്ടായ സിസിടിവി നിർമാണ കമ്പനിയുടെ ഉടമകളായ ഹരിഷ് ഗോയലിനെയും വരുൺ ഗോയലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കെട്ടിടത്തിന്റെ ഉടമ മനീഷ് ലക്റ ഒളിവിലാണ്. കെട്ടിടത്തിന് അഗ്നിശമന വിഭാഗത്തിന്റെ കൃത്യമായ അനുമതിയുണ്ടായിരുന്നില്ലെന്ന് അഗ്നിശമനസേന ഡിവിഷണൽ ഓഫീസർ സത്പാൽ ഭരദ്വാജ് പറഞ്ഞു.