ഡല്‍ഹിയിലും ഇടിച്ചുനിരത്തലിന് ബി.ജെ.പി നീക്കം. ജഹാംഗീര്‍പുരിയില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാന്‍ വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടപടി തുടങ്ങി. കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ മേഖലകളിലാണ് നടപടിക്കൊരുങ്ങുന്നത്. കോര്‍പറേഷന്റെ ആവശ്യപ്രകാരം വന്‍ പൊലീസ് സന്നാഹമെത്തി. മധ്യപ്രദേശിലെ ഉള്‍പെടെ സംഘര്‍ഷമേഖലകളില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത് വിവാദമായിരുന്നു.