TAGS

ജാര്‍ഖണ്ഡിലെ ദേവ്നഗറില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിയിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കാബിനുകളില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി. നാല്‍പത്തി അഞ്ച് മണിക്കൂര്‍ നീണ്ട് നിന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് പന്ത്രണ്ട് കാബിനുകളില്‍ കുടുങ്ങിയ അമ്പതിലധികം പേരെ രക്ഷപ്പെടുത്തിയത്. ഇതിനിടെ, അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഇതോടെ മരണ സംഖ്യ നാലായി.  വ്യോമസേന, ഐ.ടി.ബി.പി, ദേശീയ ദുരന്ത നിരവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ രണ്ട് എം.ഐ പതിനേഴ് ഹെലികോപ്ടറുകള്‍ ഉള്‍പ്പെടേ ഉപയോഗിച്ചാണ് രക്ഷാ പ്രപവര്‍ത്തനം നടത്തിയത്. അപകടത്തില്‍ സ്വമേധയ കേസെടുത്ത ജാര്‍ഖണ്ഡ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഈ മാസം 26ന് കേസില്‍ വാദേ കേള്‍ക്കും.