TAGS

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യയുടെ കൽക്കരി തലസ്ഥാനമായ ധൻബാദും. കൽക്കരി പാടങ്ങൾ മൂലം വീട് വിട്ടൊഴിയേണ്ട വന്ന നിരവധി കുടുംബങ്ങൾ ഇവിടെയുണ്ട്. കൽക്കരി പാടങ്ങളുടെ രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പിലും ഏറെ നിര്‍ണായകമാകുമെന്നുറപ്പാണ്.

 

ഹെക്ടർ കണക്കിന് കൽക്കരി പാടങ്ങളാണ് ധൻബാദിൽ.  ധന്‍ബാദിലും പരിസരങ്ങളിലുമുള്ളവരില്‍ അധികവും തൊഴിലെടുക്കുന്നതും ഈ  ഖനന മേഖലയിൽ. കൃത്യമായ വേതനം തെഴിലാളികൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഇന്ന് താമസിക്കുന്നിടത്തു നിന്ന്  നാളെ ഒഴിഞ്ഞു പോകേണ്ടി വരുന്ന നിസ്സഹായാവസ്ഥയിലാണ്  ധൻബാദിലെ  ഗ്രാമങ്ങളിൽ താമസിക്കുന്നവർ. 

 

കൽക്കരിയുമായി പോകുന്ന വണ്ടികളിൽ നിന്ന് അസംസ്‌കൃത കൽക്കരി എടുത്ത് കത്തിച്ച് കൽക്കരിയാക്കി മാർക്കറ്റിൽ വിൽക്കുന്നതും ഇവിടുത്തെ ജനങളുടെ ജീവിത മാർഗമാണ്. എന്നാൽ ജീവിത സാഹചര്യങ്ങളെപ്പറ്റി മാധ്യമങ്ങളോട്  സംസാരിക്കാൻ ഇവർ ഭയപ്പെടുന്നു.  ഇത് വരെയുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബിജെപിക്കാണ് ധൻബാദ് മേഖലയിൽ മേൽക്കൈ. ജെ.എം.എമ്മിന്റെ ശക്തി കേന്ദ്രമല്ല ഇവിടം. കൽക്കരി പാടങ്ങൾ കൊണ്ടുള്ള നേട്ടവും കോട്ടവും ഇത്തവണ ആരെ തുണക്കുമെന്നത് കണ്ടറിയണം 

 

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധകേന്ദ്രമാണ് ഇന്ത്യയുടെ കൽക്കരി തലസ്ഥാനമായ ധൻബാദും. കൽക്കരി പാടങ്ങൾ മൂലം വീട് വിട്ടൊഴിയേണ്ട വന്ന നിരവധി കുടുംബങ്ങൾ ഇവിടെയുണ്ട്. കൽക്കരി പാടങ്ങളിലെ രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പിലും  ഏറെ നിര്ണായകമാകുമെന്നുറപ്പാണ്

  

കൽക്കരിയുമായി പോകുന്ന വണ്ടികളിൽ നിന്ന് അസംസ്‌കൃത കൽക്കരി എടുത്ത് കത്തിച്ച് കൽക്കരിയാക്കി മാർക്കറ്റിൽ വിൽക്കുന്നതും ഇവിടുത്തെ ജനങളുടെ ജീവിത മാർഗമാണ്. എന്നാൽ ജീവിത സാഹചര്യങ്ങളെപ്പറ്റി മാധ്യമങ്ങളോട്  സംസാരിക്കാൻ ഇവർ ഭയപ്പെടുന്നു.  ഇത് വരെയുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബിജെപിക്കാണ് ധൻബാദ് മേഖലയിൽ മേൽക്കൈ. ജെ.എം.എമ്മിന്റെ ശക്തി കേന്ദ്രമല്ല ഇവിടം. കൽക്കരി പാടങ്ങൾ കൊണ്ടുള്ള നേട്ടവും കോട്ടവും ഇത്തവണ ആരെ തുണക്കുമെന്നത് കണ്ടറിയണം.