a-vijayaraghavan-01
എ.വിജയരാഘവനെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമാക്കാന്‍ ധാരണ. വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും. പി.രാജീവും കെ.എന്‍.ബാലഗോപാലും കേന്ദ്ര കമ്മിറ്റിയിലേക്കും എത്തിയേക്കും. സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരിക്ക് മൂന്നാം ഊഴം ലഭിച്ചേക്കും. കണ്ണൂരിൽ ചേരുന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയിറങ്ങും. പുതിയ പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി അംഗങ്ങളെ ഉച്ചയോടെ തിരഞ്ഞെടുക്കും. ഉച്ചകഴിഞ്ഞ് 3 ന് റെഡ് വളണ്ടിയർ മാർച്ചും വൈകീട്ട് അഞ്ചിന് പൊതുസമ്മേളനവും നടക്കും. വിഡിയോ റിപ്പോർട്ട് കാണാം:-