എ.വിജയരാഘവന്‍ സി.പി.എം പൊളിറ്റ് ബ്യൂറോയില്‍. കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, സി.എസ്.സുജാത, പി.സതീദേവി എന്നിവരെയാണ് കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി പി.ബിയില്‍ ഇത്തവണ ദലിത് പ്രതിനിധിയും ഇടംപിടിച്ചു. ബംഗാളില്‍ നിന്നുളള രാമചന്ദ്ര ദോം ആണ് സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ ഇടംനേടിയ ദലിത് പ്രതിനിധി. സീതാറാം യച്ചൂരി സി.പി.എം. ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് യച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയാകുന്നത്. വിഡിയോ റിപ്പോർട്ട് കാണാം:-