imran-khan-09

TAGS

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഇമ്രാന്‍ ഖാന്‍ പുറത്ത്. കോടതി ഇടപെട്ടതോടെ ഇന്നലെ അര്‍ധരാത്രിയില്‍ ചേര്‍ന്ന ദേശീയ അസംബ്ലിയില്‍ വോട്ടിനിട്ട പ്രമേയത്തില്‍ ആകെയുള്ള 342 അംഗങ്ങളില്‍ 174 അംഗങ്ങള്‍ ഇമ്രാനെതിരെ വോട്ട് രേഖപ്പെടുത്തി. രാജ്യാന്തര ഗൂഢാലോചന ആരോപിച്ച് ഭരണകക്ഷി അംഗങ്ങള്‍ ദേശീയ അസംബ്ലിയില്‍ നിന്ന് വിട്ടുനിന്നു. നാളെ വീണ്ടും ചേരുന്ന ദേശീയ അസംബ്ലി പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും. രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്ന 2023 ഒക്ടോബര്‍ വരെ പുതുതായി നിയമിക്കപ്പെടുന്ന പ്രധാനമന്ത്രിക്കായിരിക്കും ഭരണച്ചുമതല. വിശ്വാസ വോട്ടെടുപ്പില്‍ തോറ്റ് പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രികൂടിയാണ് ഇമ്രാന്‍ ഖാന്‍. വോട്ടെടുപ്പിന് മുന്‍പ് തന്നെ സ്പീക്കറും, ഡപ്യൂട്ടി സ്പീക്കറും രാജിവെച്ചിരുന്നു. ഇമ്രാനെതിരായ നടപടി കൊള്ളക്കാരുടെ തിരിച്ചുവരവെന്നായിരുന്നു ഇമ്രാന്റെ ഉറ്റ അനുയായിയായ ഫവാദ് ചൗധരിയുടെ ട്വീറ്റ്. പാര്‍ലമെന്റിന് പുറത്ത് പിടിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇരച്ചെത്തി. സുരക്ഷയൊരുക്കാന്‍ വന്‍ സൈനിക വ്യൂഹമാണ് അസംബ്ലിക്ക് പുറത്ത് വിന്യസിച്ചത്.