ഭരണകക്ഷി അംഗങ്ങൾ കൂറുമാറിയതിനെ തുടർന്ന് തുലാസിലായ പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാരിന് നാളെ നിർണായക ദിനം. വിമതരെ അയോഗ്യരാക്കുന്നതിൽ നിയമവശം ആരാഞ്ഞ് സർക്കാർ നൽകിയ റഫറൻസ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് നാളെ പരിഗണിക്കും. ദേശീയ അസംബ്ലിയിൽ മറ്റന്നാൾ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ ഈ വിധിക്ക് അതീവ പ്രാധാന്യമുണ്ട്.