Govt-Employee-03

TAGS

ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജീവനക്കാരും ഉദ്യോഗസ്ഥരും ഹാജരാകണമെന്ന് ഇന്നലെ സർക്കാർ ഉത്തരവിറക്കിയെങ്കിലും നടപ്പായില്ല. ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ 176 ജീവനക്കാർ മാത്രമാണ് ഹാജരായത്. ചീഫ് സെക്രട്ടറിയും ജില്ലാ കലക്ടർമാരും പുറപ്പെടുവിച്ച ഉത്തരവുകൾ കെ.എസ്.ആർ.ടി.സി ജീവനക്കാരും അവഗണിച്ചു. പല ജില്ലകളിലും കലക്ടറേറ്റുകളില്‍ ഉള്‍പ്പടെ ജോലിക്കെത്തിയവരെ സമരക്കാര്‍ തടഞ്ഞ് മടക്കിവിട്ടു.