തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍. ജീവനക്കാരെ ഗേറ്റിനുമുന്നില്‍ തടഞ്ഞു. അതേസമയം, കോഴിക്കോട് കാരന്തൂര്‍, കുന്ദമംഗലം, അണ്ടിക്കോട് എന്നിവിടങ്ങളില്‍ തുറന്ന കടകള്‍ സമരക്കാർ അടപ്പിച്ചു. തിരുവനന്തപുരം ഉള്ളൂരില്‍ പെട്രോള്‍ പമ്പ് അടപ്പിച്ചു. വിതുര ചന്തമുക്കില്‍ ഗതാഗതം തടഞ്ഞു. കിഴക്കേക്കോട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് തടയാന്‍ ശ്രമം നടന്നിരുന്നു.