കഴിഞ്ഞ ദിവസം തമിഴ്നാട്ടിലുണ്ടായ ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് രംഗത്തെത്തി ആനന്ദ് മഹീന്ദ്ര, വലിയ ഒരു അപകടത്തിൽ നിന്ന് യാത്രക്കാരെ രക്ഷിച്ച മഹീന്ദ്രയുടെ വാഹനമായ എക്സ്‌യുവി 700ന്റെ സുരക്ഷയിൽ സന്തോഷം രേഖപ്പെടുത്തിയാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്.
ഹൈവേയിൽ നിന്ന് ഇടറോഡിലേക്ക് കയറിയ തമിഴ്നാട് ട്രാൻസ്പോർട് ബസിലാണ് എക്സ്‍യുവി 700 ഇടിച്ചത്. ഗുരുതരമായ പരുക്കുകളേൽക്കാൻ സാധ്യതയുള്ള അപകടമായിരുന്നെന്നും എക്സ്‌യുവിയുടെ സുരക്ഷയ്ക്ക് നന്ദി എന്നുമാണ് വിഡിയോ പങ്കുവച്ച് ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നത്.
ഈ ട്വീറ്റിന് മറുപടിയായി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: വാഹനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി വാഹനങ്ങള്‍ ഡിസൈന്‍ ചെയ്യണം എന്ന ഞങ്ങളുടെ തത്വം ഈ അപകടം കൂടുതൽ ബലപ്പെടുത്തുന്നു. യാത്രക്കാർക്ക് പൂർണ സുരക്ഷ നൽകിയ വാഹനം നിർമിച്ചതിൽ തന്റെ ടീമിനോട് നന്ദിയുണ്ട്, ഈ വാര്‍ത്ത അവര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.