യുക്രെയ്ന്‍ അധിനിവേശത്തിന്റെ ഒന്‍പതാം നാള്‍ ആണവനിലയം ആക്രമിച്ച് റഷ്യ. തെക്കുകിഴക്കന്‍ മേഖലയിലെ സപറോഷിയ ആണവ കേന്ദ്രത്തിനുനേരെയാണ് ഷെല്ലാക്രമണം ഉണ്ടായത്. ഷെല്ലുകള്‍ വീണ് ആണവകേന്ദ്രത്തിന്റെ വളപ്പിനുളളില്‍ തീപിടിത്തമുണ്ടായി. റിയാക്ടറുകളുടെ സുരക്ഷാപരിധിക്ക് പുറത്താണ് ഷെല്ലുകള്‍ വീണതെന്ന് റഷ്യ അവകാശപ്പെട്ടു. നിലയത്തിലെ പരിശീലകേന്ദ്രത്തിലാണ് തീപിടത്തമുമുണ്ടായത്. തീയണയ്ക്കാന്‍ അഗ്നിരക്ഷാസേനയെ റഷ്യന്‍ സേന അനുവദിക്കുന്നില്ലെന്ന് യുക്രെയ്ന്‍ അധികൃതര്‍അറിയിച്ചു. നിലവില്‍ ആണവ വികരിണത്തോത് നിയന്ത്രിത പരിധിയിലാണെന്നും അധികൃതര്‍ അറിയിച്ചു. യൂറോപ്പിലെ ഏറ്റവും വലുപ്പമേറിയതാണ് ആറ് റിയാക്ടറുകളുളള സപറോഷിയിലെ ആണവനിലയം. രാജ്യാന്തര ആണവോര്‍ജ ഏജന്‍സി സ്ഥിതി വിലയിരുത്തി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമില്‍ സെലന്‍സ്കിയെ വിളിച്ച് ചര്‍ച്ച നടത്തി.