കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് സിപിഐ നേതാവ് എ.വിജയരാഘവന്‍. സിപിഎം പ്രവർത്തകൻ ഹരിദാസ് കൊല്ലപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മല്‍സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ പുലര്‍ച്ചെ ഒന്നരയോടെ വീടിനടുത്തുവച്ചായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

കൊലപാതത്തിൽ പ്രതിഷേധിച്ച്  തലശേരി നഗരസഭയിലും ന്യൂ മാഹി പഞ്ചായത്തിലും സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്. കൊലപാതകത്തിനുപിന്നില്‍ ആര്‍.എസ്.എസ്സാണെന്ന് സി.പി.എം ആരോപിച്ചു. ഒരാഴ്ച മുൻപ് പുന്നോലിൽ സി പി എം - ബി ജെ പി  സംഘർഷമുണ്ടായിരുന്നു. ആര്‍.എസ്.എസ്സുകാര്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. ഭൂമിക്കുതാഴെയാണ് സി.പി.എം ക്ഷമിച്ചിരിക്കുന്നതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.