കേരളത്തിലിരുന്ന് ഗവര്‍ണര്‍ ഇര്‍ഫാന്‍ ഹബീബിനെ ബുള്‍ഡോസര്‍ കാട്ടി പേടിപ്പിക്കുകയാണെന്ന്  സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. ഗവർണർ പദവിയുടെ മാന്യത അദ്ദേഹം കാത്ത് സൂക്ഷിക്കണം. കമ്യൂണിസ്റ്റ് വിരോധമുണ്ടെങ്കില്‍ അത് ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് പഠിപ്പിക്കുന്നത് ശരിയല്ലെന്നും എ.വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു.