shigella-1
മലപ്പുറം പുത്തനത്താണിയിൽ ഏഴു വയസുകാരന്റെ മരണകാരണം  ഷിഗല്ല വൈറസെന്ന് സംശയം. ഏഴുവയസുകാരൻ കോഴിക്കോട്ടെ  സ്വകാര്യആശുപത്രിയിലാണ് മരിച്ചത്. വയറിളക്കവും ഛർദ്ദിയും ബാധിച്ച കുട്ടിയെ ഈ മാസം 14 ന് രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിഗല്ല സംശയത്തെ തുടർന്ന് മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ഊർജിതമാക്കി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം ഡിഎംഒ ഓഫീസിൽ ആരോഗ്യ പ്രവർത്തകരുടെ അടിയന്തര യോഗം ചേർന്നു.