തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് പി.വി ശ്രീനിജന്‍ എം.എല്‍.എ. ദീപുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം എന്റെ തലയില്‍ കെട്ടിയവയ്ക്കാനാണ് ശ്രമം. പൊലീസ് അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരട്ടെയെന്നും ശ്രീനിജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ ട്വിന്‍റി 20 പ്രവര്‍ത്തകന്‍ സി.കെ.ദീപു മരിച്ചു. കിഴക്കമ്പലത്ത് ട്വന്റി– ട്വന്റിയുടെ വിളക്കണയ്ക്കല്‍ സമരത്തിനിടെ ശനിയാഴ്ചയായിരുന്നു ആക്രമണം. കേസില്‍ നാലുപേരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ദീപുവിനെ മര്‍ദിച്ചത് സിപിഎം നേതാക്കളുടെ മുന്നില്‍ വച്ചായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.
ദീപുവിനെ കൊന്നതാണെന്നും പിന്നില്‍ പി.വി.ശ്രീനിജന്‍ എം.എല്‍.എ. ആണെന്നും കിഴക്കമ്പലം പഞ്ചായത്തംഗം നിഷ അലിയാര്‍. ശ്രീനിജന്‍ ഗൂഢാലോചന നടത്തിയെന്നും നിഷ അലിയാര്‍ ആരോപിച്ചു.