യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് റജസിസ്റ്റർ ചെയ്ത കേസിൽ ആണ് മുൻകൂർ ജാമ്യം. നിലവിൽ ഒളിവിലുള്ള ശ്രീകാന്ത് വെട്ടിയാർ ഈ മാസം 16ന് സെൻട്രൽ സ്റ്റേഷനിൽ കീഴടങ്ങാനും അന്വേഷണവുമായി സഹകരിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അന്ന് തന്നെ ജാമ്യത്തിൽ വിട്ടയക്കണമെന്നും മുൻകൂർ ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രവരിയിൽ ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടലിൽവെച്ചും വിവാഹ വാഗ്ദാനം നടത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ ഉഭയസമ്മതത്തോടെ യാണ് യുവതിയുമായി ബന്ധപ്പെട്ടതെന്നും തനിക്കെതിരായ പരാതി നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്‍റെ പ്രധാന വാദം. വിഡിയോ കാണാം.