യുട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് ശ്രീകാന്ത് വെട്ടിയാറും അമ്മ ശോഭന വെട്ടിയാറും. ആക്ഷേപ ഹാസ്യങ്ങളിലൂടെയും ട്രോൾ വിഡിയോയിലൂടെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഇരുവരും സമകാലിക വിഷയങ്ങളാണ് എപ്പോഴും ചര്‍ച്ചയാക്കാറുള്ളത്. ഇപ്പോളിതാ പുഷ്പ സിനിമയിലെ പുഷ്പരാജിനെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് ശോഭന വെട്ടിയാര്‍.
മരം മുറിക്കെതിരെ പ്രതികരിക്കുന്ന പരിസ്ഥിതി സ്നേഹി പുഷ്പരാജായിട്ടാണ് ശോഭന വെട്ടിയാര്‍ എത്തുന്നത്. കൂളിംഗ് ഗ്ലാസും കൈ നിറയെ ചെയിനും കഴുത്തില്‍ പുഷ്പ സ്റ്റൈല്‍ മാലയും ആയി എത്തി ട്രോള്‍ പൂരം തീര്‍ക്കുന്നുണ്ട് ശോഭന, അമ്മ തകര്‍ത്തുവെന്നും അടിപൊളിയായിട്ടുണ്ടെന്നും തുടങ്ങി നിരവധി കമന്‍റുകളാണ് വിഡിയോയിക്ക് ലഭിക്കുന്നത്. ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാണ്ഡവ ലഹള എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്കുള്ള കടന്നുവരവിനും ഒരുങ്ങുകയാണ് ശോഭന വെട്ടിയാര്‍.