
പഞ്ചാബിൽ ഭരണത്തുടർച്ച ഉറപ്പെന്ന് മുഖ്യമന്ത്രി ചരൻജിത് സിങ് ഛന്നി മനോരമ ന്യൂസിനോട്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മന്നിന് സ്വീകാര്യതയും വിശ്വാസ്യതയും ഇല്ല. ഡൽഹിയിൽ ഇരുന്ന് പഞ്ചാബ് ഭരിക്കുകയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ലക്ഷ്യം. പഞ്ചാബിലെ വോട്ടർമാർ ഇത് അനുവദിക്കില്ല. അമരീന്ദർ സിങ് പോയതുകൊണ്ട് കോൺഗ്രസ് ശക്തിപ്പെട്ടു. അനന്തരവനെതിരായ ഇ.ഡി. കേസിൽ കോടതിയിൽ സത്യം തെളിയുമെന്നും ചരൻജിത് ഛന്നി പറഞ്ഞു. വിഡിയോ കാണാം.