
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ചരൺജിത് സിങ് ഛന്നിയെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ലുധിയാനയിൽ പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. അഹങ്കാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഛന്നിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന മുഖ്യമന്ത്രിയാണെന്നും രാഹുൽ. പാവങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി. സിദ്ദുവിനെ അനുനയിപ്പിച്ചാണ് രാഹുലിന്റെ പ്രഖ്യാപനം. പഞ്ചാബിലെ ജനങ്ങള്‍ക്ക് നന്ദിയെന്നായിരുന്നു ഛന്നിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് സിദ്ദുവും പറഞ്ഞു. വിഡിയോ കാണാം: