ബജറ്റ് രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയെ കരുത്തുറ്റതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷയും അവസരങ്ങളും നല്‍കുന്നതാണ് ബജറ്റ്. യുവാക്കളുടെ ഭാവി ശോഭനമാക്കുന്നതാണ് ബജറ്റ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഇത്തവണത്തേത് ജനസൗഹൃദവും പുരോഗമനവുമായ ബജറ്റെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.