മുഖ്യമന്ത്രി മൂന്ന് തവണ മാറിയിട്ടുണ്ടെങ്കിലും വികസനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. എല്ലാ മേഖലയിലും വികസനം കൊണ്ടുവരാൻ ബിജെപി സർക്കാരിനായി. ഇത്തവണ ഉത്തരാഖണ്ഡിൽ ആദ്യമായി ഭരണ തുടർച്ചയുണ്ടാകും. മോദി സർക്കാരിനൊപ്പം ഉത്തരാഖണ്ഡ് സർക്കാരും നീങ്ങുമെന്നും പുഷ്കർ സിങ് ധാമി മനോരമ ന്യൂസിനോട് പറഞ്ഞു.