ഉത്തരാഖണ്ഡില്‍ ബിജെപി ലീഡ് നിലയില്‍ കേവലഭൂരിപക്ഷത്തില്‍. ശക്തമായ പോരാട്ടം കാഴ്ചവച്ച് കോണ്‍ഗ്രസ്. ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ ഭരണത്തുടർച്ച ഒരു മുന്നണികൾക്കും ഉണ്ടായിട്ടില്ല. അതേസമയം, സംസ്ഥാനത്ത് ബിജെപി കുതിപ്പ് തുടരുമ്പോഴും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഏറെ പിന്നിലാണ്. മണിപ്പൂരിലും ബിജെപി മുന്നേറ്റമാണ്. ഉത്തരാഖണ്ഡിലും, മണിപ്പൂരിലും, ഉത്തർപ്രദേശിലും വ്യക്തമായ മേൽകൈയാണ് ബിജെപിക്ക്.