ഉത്തരാഖണ്ഡിന്റെ വികസനത്തിനായി ഡബിൾ എന്‍ജിന്‍ സർക്കാരിന് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചെന്ന് ബി ജെ പി അധ്യക്ഷൻ മദൻ കൗശിക്. ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെ ചരിത്രം തിരുത്തി ഇത്തവണ ഭരണ തുടർച്ചയുണ്ടാകുമെന്നും മദൻ കൗശിക് മനോരമ ന്യൂസിനോട് പറഞ്ഞു.

ഉത്തരാഖണ്ഡിൽ 2017 നേക്കാൾ വലിയ വിജയം ബിജെപിക്ക് ഇത്തവണ ഉണ്ടാകുമെന്ന് ബി ജെ പി അധ്യക്ഷനും ഹരിദ്വാർ സ്ഥാനാർഥിയുമായ മദൻ കൗശിക്. ഡബിൾ എഞ്ചിൻ സർക്കാരിന് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സുപ്രധാന മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ജനവിധി തേടുന്നത്. ഭരണ തുടർച്ച ഇതുവരെ ഉണ്ടാകാത്ത ഉത്തരാഖണ്ഡിൽ ഇത്തവണ മാറ്റമുണ്ടാകും.