എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇനി എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും. ‌200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. അതേസമയം, വിധി വന്നതില്‍ ദുഃഖമുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. വിശദാംശങ്ങള്‍ അറിഞ്ഞതിനുശേഷം അനന്തരനടപടിയെന്നും വെള്ളാപ്പള്ളി മനോരമ ന്യൂസിനോട് പ്രതികരിച്ചു. വിഡിയോ റിപ്പോർട്ട് കാണാം:-