TAGS

 

ഗതാഗതാകുരുക്കില്‍ വലയുകയാണ് എം.സി.റോഡിലെ പ്രധാന പട്ടണമായ മൂവാറ്റുപുഴ. കൊച്ചി –ധനുഷ്ക്കോടി ദേശീയപാതയടക്കം പ്രധാനറോഡുകള്‍ കടന്നുപോകുന്ന വഴിയില്‍  വാഹനങ്ങളുടെ എണ്ണം മറ്റിടങ്ങളിലേക്കാള്‍ ഇരട്ടിയാണ്. ബൈപ്പാസ് നിര്‍മാണവും റോഡിന്റെ വീതി കൂട്ടലുമെല്ലാം പാതിവഴിയില്‍ നിലച്ചതാണ് യാത്രക്കാരുടെ ദുരിതത്തിന് കാരണം. മൂവാറ്റുപുഴയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നീണ്ടുകിടക്കുന്ന എം.സി.റോഡില്‍ തിരക്കൊഴിഞ്ഞ നേരമില്ല.  ദീര്‍ഘദൂര യാത്രക്കാര്‍ക്കു പുറമെകോലഞ്ചേരി, പിറവം, പെരുമ്പാവൂര്‍, തൊടുപുഴ, കോതമംഗംലം തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം വാഹനങ്ങള്‍ മൂവാറ്റുപുഴയിലെത്തുന്നതോടെ സൂചികുത്താന്‍ ഇടമില്ലാത്ത അവസ്ഥയാണ്.

 

റോഡിന് വീതികൂട്ടിയ ഇടങ്ങളില്‍ വൈദ്യുതി പോസ്റ്റുകളാണ് തടസം. ഇതൊരെണ്ണം പോലും മാറ്റിസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിയോ നഗരസഭയോ തയ്യാറായിട്ടില്ല. കടാതിയില്‍ നിന്ന് തുടങ്ങുന്ന മുറിക്കല്ല് ബൈപ്പാസ് ഇന്നുമൊരു സ്വപ്നം മാത്രമാണ്. ബൈപ്പാസിനുവേണ്ട പാലം മാത്രം പണിതിട്ടുണ്ട്. ഇത് പൂര്‍ത്തിയായാല്‍ അല്‍പമെങ്കിലും ഗതാഗതകുരുക്ക് ഒഴിഞ്ഞേനെ.