TAGS

അവകാശ സംരക്ഷണത്തിനായി സമരം ചെയ്തതിന്  രാജ്യദ്രോഹികളാക്കപ്പെട്ടതിന്റെ കഥയാണ് ജാർഖണ്ഡിലെ ആദിവാസികൾക്ക് പറയാനുള്ളത്. പതൽഗഡി മൂവ്മെന്റിന്റെ ഭാഗമായ പതിനായിരത്തോളം പേർക്കെതിരെയാണ് രാജ്യദ്രോഹത്തിന്  പൊലീസ് കേസെടുത്തത്. 

2016 ൽ രഘുബർദാസ് സർക്കാർ ആദിവാസി ഭൂ നിയമത്തിൽ ഭേദഗതി വരുത്താൻ ശ്രമം ആരംഭിച്ചതോടെയാണ്  പതൽഗഡി മൂവ്മെന്റിനു തുടക്കമായത്. വികസന പ്രവർത്തനങ്ങൾക്ക് ആദിവാസി ഭൂമി ഏറ്റെടുക്കാമെന്നായിരുന്ന ഭേദഗതി.  ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം ആദിവാസി പ്രദേശങ്ങൾക്ക് അനുവദിക്കപ്പെട്ട പ്രത്യേക സ്വയംഭരണാവകാശത്തിലെ വ്യവസ്ഥകൾ ഖുട്ടി  ജില്ലയിലെ ഗ്രാമങ്ങളിൽ കല്ലിൽ കൊത്തി സ്ഥാപിച്ചതായിരുന്നു പതൽഗഡി പ്രക്ഷോഭം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ആദിവാസി ഭൂമികളിൽ അവകാശമില്ലെന്നായിരുന്നു പതൽഗഡി  സമരക്കാരുടെ പ്രഖ്യാപനം. 2017 ൽ സർക്കാർ ഭേദഗതി പിൻവലിച്ചു. 

പ്രസ്ഥാനത്തിൽ പങ്കെടുത്ത ഖുട്ടിയിലെ ഗ്രാമമുഖ്യൻ വിൻസെന്റ് സായ്‌മുറുത്തെ രാത്രിയിലാണ് പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.. പിന്നീട് ഒന്നരവർഷം ജയിലിൽ കഴിഞ്ഞു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹകുറ്റമാണെന്ന് ആണെന്ന് ഇവർ തിരിച്ചറിയുന്നത് പതൽഗാഡി മൂവ്മെന്റിനു ശേഷം കുറെ പേര് വീട് വിട്ടു പോയി. സമരത്തിൽ സാമൂഹ്യ വിരുദ്ധരും കടന്നു കൂടിയെന്ന ആരോപണവും ഉയർന്നു