TAGS

ജാർഖണ്ഡിൽ ബിജെപിക്കും മഹാസഖ്യത്തിനും ശക്തമായ വെല്ലുവിളിയുയർത്തി ജാർഖണ്ഡ് വികാസ് മോർച്ച പ്രചാതാന്ത്രിക്ക് പാർട്ടി. ജാർഖണ്ഡിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ജെ.വി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു. 

ജാർഖണ്ഡ് രൂപീകൃതമായ ശേഷം സംസ്ഥാനത്തെ  ആദ്യ മുഖ്യമന്ത്രിയായ ബാബുലാൽ മറാണ്ടി ഈ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനൊപ്പമാണ് ജാർഖണ്ഡ് വികാസ് മോർച്ച പ്രചാതാന്ത്രിക് മത്സരിച്ചതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ  81 സീറ്റുകളിലും ഒറ്റയ്ക്കാണ് ജെ.വി.എം.പി യുടെ പോരാട്ടം. ..മറ്റുപാർട്ടികളുടെ സഹായം കൂടാതെ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസമാണ്  ബാബുലാൽ മറാണ്ടി പ്രകടിപ്പിക്കുന്നത് 

ജാർഖണ്ഡിൽ മഹാരാഷ്ട്രയിലേതു പോലെ നാടകങ്ങൾ ഉണ്ടാകില്ല. ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട്. 2014 ൽ 8 സീറ്റുകളാണ് ജെ.വി.എം.പി ക്ക് ലഭിച്ചതെങ്കിലും  പിന്നീട് 6 എം.എൽ.എ മാർ ബിജെപി യിലേക്ക് കൂറുമാറിയിരുന്നു. സംസ്ഥാനത്തു വലിയ സ്വാധീനമുള്ള ബാബുലാൽ മറാണ്ടിയുടെ നിലപാട് ബിജെപി ക്കും മഹാസഖ്യത്തിനും സർക്കാറുണ്ടാക്കുന്നതിൽ നിര്ണായകമാകുമെന്നുറപ്പാണ്