Photo by YASIN AKGUL / AFP
തുർക്കിയിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി ധാരണയിലെത്താതെ അവസാനിച്ചു. ആഗോളതാപനത്തിനെതിരായ പോരാട്ടത്തിനുള്ള കരട് കരാര്‍ യൂറോപ്യൻ യൂണിയന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരാകരിച്ചതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം. ഇതോടെ യു.എന്‍ കാലാവസ്ഥാ സമ്മേളനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉച്ചകോടിക്കാണ് തുര്‍ക്കിയിലെ അന്താലിയയില് തിരശീല വീണത്. നേരത്തെ നിശ്ചയിച്ചതിലും രണ്ടുദിവസം കൂടി നീട്ടിയെങ്കിലും ഫലമുണ്ടായില്ല.
ആഗോളതാപനം തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് കരാറില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് ഉള്‍പ്പെടുത്താതിരുന്നതാണ് കല്ലുകടിയായത്. ഫോസില്‍ ഇന്ധനങ്ങള്‍ പരാമര്‍ശിക്കാത്ത കരാറിനെ പിന്തുണയ്ക്കില്ലെന്ന് യൂറോപ്യന്‍ യൂണിയനും പസഫിക് ദ്വീപ് രാഷ്ട്രങ്ങളും നിലപാടെടുത്തു. സൗദിയും റഷ്യയും ഉള്‍പ്പെടെയുളള എണ്ണ ഉല്പാദക രാജ്യങ്ങളാണ് കരാറിന് ഇടംകോലിട്ടതെന്നും യൂറോപ്യന്‍ യൂണിയന് ആരോപിച്ചു.
ആഗോള താപനിലയിലെ വര്‍ധന 1.5 ഡിഗ്രി സെല്സ്യസായി നിലനിര്‍ത്തുക എന്ന 2015ലെ പാരിസ് ഉടമ്പടി മുന്നോട്ടുവച്ച ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് കരട് രേഖ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം ഗണ്യമായി കൂടുമെന്നും രേഖയിലുണ്ട്. കാർബൺ നീക്കം ചെയ്യുന്ന സാങ്കേതികവിദ്യകൾ വേഗത്തിൽ വികസിപ്പിക്കണമെന്ന ആവശ്യം കരാറിലുണ്ടായിരുന്നെങ്കിലും ഇത് എണ്ണ ഉല്പാദനം തുടരാനുള്ള ലൈസൻസായി ഉപയോഗിക്കുമെന്ന ആശങ്കയാണ് കരട് രേഖയെ എതിര്‍ത്തവര്‍ മുന്നോട്ടുവച്ചത്.
ആഗോളതാപനത്തിന്റെ പ്രത്യാഘാതം നേരിടാനുള്ള ധനസഹായം ലഭ്യമാക്കാന്‍ ഉച്ചകോടി പരാജയപ്പെട്ടെന്നും വികസ്വരരാജ്യങ്ങള്‍ വിമര്‍ശിച്ചു. യുഎന്‍ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉച്ചകോടിയുടെ പരാജയത്തില്‍ നിരാശ പ്രകടിപ്പിച്ചു. അതേസമയം, ഇന്ത്യ കരാറിനെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തില്ല. ചര്‍ച്ചകള്‍ തുടരണമെന്നതായിരുന്നു ഇന്ത്യന്‍ നിലപാട്. അമേരിക്കയാകട്ടെ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നുമില്ല.