**EDS: VIDEO GRAB** Uttarkashi: Houses being swept away in a flash flood triggered by a cloudburst at Dharali, in Uttarkashi district, Uttarakhand, Tuesday, Aug. 5, 2025. (PTI Photo)(PTI08_05_2025_000283B)
അതി തീവ്രമഴയുടെ ഭാഗമായാണ് സാധാരണ മിന്നല്‍ പ്രളയം സംഭവിക്കുക. കുറഞ്ഞ നേരത്തില്‍ വളരെ കൂടുതല്‍ മഴ പെയ്തിറങ്ങിയാല്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതകള്‍ ഏറെയാണ്. മലഞ്ചെരിവുകളില്‍ മുതല്‍ നഗരപ്രദേശങ്ങളില്‍വരെ എവിടെയും മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ട്. കുത്തനെയുള്ള മലമ്പ്രദേശങ്ങളും അവയുടെ താഴ്വരകളുമാണ് മിന്നല്‍പ്രളയത്തില്‍ രൂക്ഷത ഏറ്റവും അറിയുക.
തീവ്രമഴ പെയ്യുമ്പോള്‍ മണ്ണിന് ഉള്‍ക്കൊള്ളാവുന്നതിലധികം ജലം എത്തിച്ചേരുമ്പോഴാണ് പുഴയും തോടും അരുവികളുമൊക്കെ കരകവിയുക. കുത്തനെയുള്ള പ്രദേശങ്ങളിലെ മണ്ണിനും പാറയ്ക്കും ഇടയിലെല്ലാം ഒലിച്ചിറങ്ങിയ വെള്ളം പൊട്ടിയൊഴുകും. പിന്നെ വന്‍ശക്തിയിലും വേഗതയിലും ഉള്ള വെള്ളപ്പാച്ചിലാണ് ഉണ്ടാകുന്നത്. വഴിയിലുള്ളതെല്ലാം തകര്‍ത്തെറിഞ്ഞ് പ്രളയജലം പാഞ്ഞെത്തും. ഇതാണ് ഘീര്‍ഗംഗയില്‍ ഉണ്ടായത്.
പര്‍വ്വത പ്രദേശങ്ങളില്‍ അതി തീവ്രമഴ മുന്നറിയിപ്പുള്ളപ്പോള്‍ പുഴകളുടെ തീരത്തുള്ളവര്‍, ഇരുപത് ഡിഗ്രിക്കും മുകളിലുള്ള ചരിവുകളില്‍ താമസിക്കുന്നവര്‍ എന്നിവരാണ് ഏറ്റവും അപകടാവസ്ഥ നേരിടുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക എന്നതു മാത്രമാണ് പോംവഴി. വെള്ളത്തിനൊപ്പം മണ്ണും ചെളിയും ഒലിച്ചെത്തുന്ന 'മഡ് സ്ലിപ്പും' ഉണ്ടാകാം. വയനാടുണ്ടായതുപോലുള്ള വന്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. ചിലയിടങ്ങളിലെങ്കിലും മഞ്ഞിടിഞ്ഞും മിന്നല്‍പ്രളയമുണ്ടാകാറുണ്ട്. അപൂര്‍വ്വമായെങ്കിലും ജലസംഭരണികള്‍ തകര്‍ന്നും അപ്രതീക്ഷിത പ്രളയം വന്നുചേരാം.
**EDS: THIRD PARTY IMAGE** In this image released by @UttarkashiPol via X on Aug. 5, 2025, Houses and other structures being swept away in flash floods triggered by a cloudburst at Kheer Gad area in Dharali of Uttarkashi district, Uttarakhand. (@UttarkashiPol on X via PTI Photo)(PTI08_05_2025_000349B)
ഭൂവിനിയോഗത്തിലെ മാറ്റങ്ങള്‍ , വെള്ളത്തിന്‍റെ ഒഴുക്കുതടയുന്ന നിര്‍മാണങ്ങള്‍ , വലിയതോതിലുള്ള വനനാശം എന്നിയൊക്കെ മിന്നല്‍ പ്രളയങ്ങളുടെ പ്രഹര ശക്തി വര്‍ധിപ്പിക്കും. നഗരപ്രദേശങ്ങളില്‍ ഒരു മണിക്കൂറില്‍താഴെ ശക്തമായ മഴപെയ്താല്‍വെള്ളക്കെട്ടായി. തീവ്രമഴയാണെങ്കില്‍ വെള്ളപ്പൊക്കം ഉറപ്പ്. ഓടകളും തോടുകളും പൊഴികളും എല്ലാം മാലിന്യം കൊണ്ട് അടയുന്നതും വെള്ളത്തിന്‍റെ സ്വാഭാവിക ഒഴുക്ക് തടയുന്ന നിര്‍മാണങ്ങളുമാണ് നഗരങ്ങളിലെ പ്രളയസാധ്യത കൂട്ടുന്നത്.
മഴ മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണുക, ഏറ്റവും അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുക, അത്തരം സ്ഥലങ്ങളില്‍ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുക എന്നിവയാണ് അടിയന്തര നടപടികള്‍. എല്ലായിടങ്ങളിലും വെള്ളത്തിന് ഒഴുകിപ്പോകാന്‍ ഇടമൊരുക്കുന്നതും പരിസ്ഥിതിനാശം തടയുന്നതുമാണ് ആത്യന്തികമായ പരിഹാരം എന്നും വിദഗ്ധര്‍ പറയുന്നു.